സംസ്ഥാന ക്ഷീര കർഷക സംഗമം അണക്കരയിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

പടവ് -2024 എന്ന പേരിലാണ് സംസ്ഥാന ക്ഷീര കർഷക സംഗമം അണക്കരയിൽ സംഘടിപ്പിക്കുന്നത്.18 മുതൽ 20 വരെ അണക്കര സെന്റ്. തോമസ് ഫൊറോനാ പള്ളി പാരിഷ് ഹാളാണ് സംഗമത്തിന് വേദിയാകുന്നത്. ഞായറാഴ്ച വൈകിട്ട് 3 മണിക്ക് വാഴൂർ സോമൻ എം എൽ എ പതാക ഉയർത്തിയതോടെയാണ് ക്ഷീരകർഷക സംഗമത്തിന് തുടക്കമായത്. ക്ഷീര വികസന വകുപ്പ് ഡയറക്ടർ ആസിഫ് കെ യൂസഫ് മുഖ്യാഥിതിയായിരുന്നു. ക്ഷീര കർഷക സംഗമം ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.ക്ഷീര വികസന വകുപ്പ് ഗവ.സെക്രട്ടറി പ്രണബ് ജ്യോതി നാഥ് ആമുഖപ്രഭാഷണം നടത്തി.ക്ഷീര വികസന ഡയറക്ടർ പദ്ധതി വിശദീകരിച്ചു. സംസ്ഥാനത്തെ മികച്ച ക്ഷീര സംഘത്തിനുള്ള അവാർഡ്യം മാധ്യമ അവാർഡ്യം ചടങ്ങളിൽ വിതരണം ചെയ്തു. തുടർന്ന് കർഷക സെമിനാറുകൾ, കലാ സന്ധ്യ എന്നിവ നടക്കും. സമാപന ദിനത്തിൽ മുഖാമുഖം പരിപാടി എം എൽ എ അഡ്വ. എ രാജ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 1.30 ന് ശിൽപ്പശാല നടക്കും,വൈകിട്ട് 4 ന് സമാപന സമ്മേളനം റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.