ഡൽഹി കർഷക സമരത്തിന് ഐക്യദാർഡ്യവുമായി സംയുക്തകിസാൻ മോർച്ചയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു
ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് സംയുക്തകിസാൻ മോർച്ച കട്ടപ്പനയിൽ പ്രകടനവും യോഗവും നടത്തി. കട്ടപ്പന ഗാന്ധി സ്ക്വയറിൽ നടന്ന യോഗം കിസാൻസഭ ഇടുക്കി ജില്ലാ സെക്രട്ടറി ടി.സി കുര്യൻ ഉദ്ഘാടനം ചെയ്തു.കർഷകരുടെ ന്യായമായ അവകാശങ്ങൾ സാധിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കൃഷിക്കാർ നടത്തുന്ന സമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ തോക്കും വെടിയുണ്ടയും ടിയർഗ്യാസും വാഹനവുമായി കടന്നുവരികയാണ് മോദി സർക്കാർ ചെയ്യുന്നതെന്നും കൃഷിക്കാരനെ തകർക്കുന്ന നയമാണ് കേന്ദ്രസർക്കാർ തുടരു ന്നതെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ടിസി കുര്യൻ പറഞ്ഞു. കർഷകസംഘം ജില്ലാ കമ്മറ്റി അംഗം വി.കെ.സോമൻ അദ്ധ്യക്ഷനായിരുന്നു. യോഗത്തിൽ ബിജു ഐക്കര,സിജോ ജോൺ.രാജൻകുട്ടി മുതുകുളം എൻ.സി.നാരായണൻ, അയ്യപ്പൻകുട്ടി.പിജി സുധാകരൻ വി.കെ നടരാജൻ.എംജി.രവി തുടങ്ങിയവർ പങ്കെടുത്തു.