ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്‌സ് അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്‌സ് അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക,പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക,കരാർ-കാഷ്വൽ നിയമനം അവസാനിപ്പിക്കുക കേന്ദ്ര സംസ്ഥാന സർവീസിലേയും പൊതുമേഖലാ സ്‌ഥാപനങ്ങളിലെയും ഒഴിവുകൾ നികത്തുക,പൊതുമേഖലാ സ്വകാര്യവൽക്കരണംഒഴിവാക്കുക,സംസ്ഥാനങ്ങളോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക,ട്രേഡ് യൂണിയൻ അവകാശങ്ങൾ സംരക്ഷിക്കുക ,ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക,വർഗീയതയെ ചെറുക്കുക.
വിലക്കയറ്റം തടയുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചും കർഷക സംഘടനകൾ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന് പന്തുണ അർപ്പിച്ചുമാണ് സമരം നടത്തിയത്. കട്ടപ്പനയിൽ നടന്ന സമരം കെ ജെ ഒ എ സംസ്ഥാന കൗൺസിലംഗം ജയൻ പി വിജയൻ ഉദ്ഘാടന ചെയ്തു.കട്ടപ്പന മിനി സ്റ്റേഡിയത്തിന് മുന്നിലാണ് സമരം സംഘടിപ്പിച്ചത് . വിവിധ സംഘടനളെ പ്രതിനീധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്തു. സമരത്തിൽ എഫ് എസ് ഇ ടി ഒ ഏരിയ സെക്രട്ടറി മുജീബ് റഹ്മാൻ ,കെ വി ഷിജു, കെ ആർ ഷാജിമോൻ,ശാന്തിസ്വരൂപ് , അരുൺ കുമാർ എന്നിവർ സംസാരിച്ചു.