മൂന്നാർ നല്ലതണ്ണിയിൽ കടന്നലുകളുടെ ആക്രമണം; സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് കടന്നൽ കുത്തേറ്റു
മൂന്നാർ നല്ലതണ്ണി കുറുമലയിലെ ഫീല്‍ഡ് നമ്പര്‍ 12 എ -യില്‍ സ്ത്രീ തൊഴിലാളികള്‍ കൊളുന്തെടുക്കുന്നതിനിടെ ,ചെടിയില്‍ കൂടുകൂട്ടിയിരുന്ന കടന്നല്‍ക്കൂട്ടം കുത്തുകയായിരുന്നു. സ്ത്രീതൊഴിലാളികള്‍ സാരി ഉപയോഗിച്ചും പുരുഷന്മാര് കൈയ്യില്‍ കരുതിയിരുന്ന തോര്‍ത്ത് ഉപയോഗിച്ചും മുഖം പൊത്തി ഓടി രക്ഷപ്പെട്ടു. 25 പേര്‍ക്കാണ് കുത്തേറ്റത്. ഇതില്‍ 14 പേരെ മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തോട്ടം മേഖലയിൽ കടന്നൽ കൂട്ടവും തേനീച്ചകളും തൊഴിലാളികൾക്ക് വലിയ ഭീഷണിയാണ്. വേനൽ ശക്തമായതോടെ ഇവകൂടുവിട്ടിറങ്ങി ആക്രമിക്കാനുള്ള സാധ്യത കൂടുതലാണ്.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

