കട്ടപ്പന നഗരസഭ പേഴുംകവലയിൽ ആരംഭിക്കുന്ന ഷെൽറ്റർ ഹോം -തണലിൻ്റെ നിർമ്മാണ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം പി നിർവഹിച്ചു

കട്ടപ്പന നഗരസഭ പേഴുംകവലയിൽ ആരംഭിക്കുന്ന ഷെൽറ്റർ ഹോം -തണലിൻ്റെ നിർമ്മാണ ഉദ്ഘാടനം എം പി ഡീൻ കുര്യാക്കോസ് നിർവഹിച്ചു.3.55 കോടി രൂപ മുതൽ മുടക്കിയാണ് ഷെൽട്ടർ ഹോം യാഥാർഥ്യമാക്കുന്നത്.സ്വന്തമായി സ്ഥലമില്ലാത്തത് കൊണ്ടും മറ്റ് സാഹചര്യങ്ങൾകൊണ്ടും ജീവിത സുരക്ഷിതത്വമില്ലാത്തവർക്കായി നാഷണൽ അർബൻ ലൗവ്ലി ഹുഡ് മിഷൻ്റെ സഹായത്തോടെയാണ് ഷെൽറ്റർ ഹോം നഗരസഭ ഒരുക്കുന്നത്.3.15 കോടി രൂപ കേന്ദ്ര വിഹിതവും,40 ലക്ഷം രൂപ നഗരസഭ ഫണ്ടും ഉപയോഗിച്ചാണ് 3 നിലകളുള്ള 16,000 ചതുരശ്ര മീറ്ററിൽ ഷെൽറ്റർ ഹോം നിർമ്മിക്കുന്നത്. പേഴുംകവലയിൽ നടന്ന ചടങ്ങിൽ എം പി ഡീൻ കുര്യാക്കോസ് നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. കട്ടപ്പന നഗരസഭയിൽ അനുവദിച്ച ഇഎസ്ഐ ആശുപത്രിയുടെ സാങ്കേതിക തടസ്സങ്ങൾ നീങ്ങിയതായി എംപി യോഗത്തിൽ പറഞ്ഞു.ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ബീന ടോമി അധ്യക്ഷയായി.എൻ യു എൽ എം ജില്ലാ കോർഡിനേറ്റർ മനു പദ്ധതി വിശദീകരിച്ചു.വൈസ് ചെയർമാൻ കെ ജെ ബെന്നി മുഖ്യതിഥിയായി. മുൻ നഗരസഭ ചെയർമാൻ ജോയ് വെട്ടിക്കുഴി, നഗരസഭ സെക്രട്ടറി ആർ മണികണ്ഠൻ,സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷൻമാർ,വാർഡ് കൗൺസിലർമാർ,നഗരസഭ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.