പൂപ്പാറ പന്നിയാർ പുഴയിലെ കയ്യേറ്റമൊഴിപ്പിക്കൽ; ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ പ്രതിഷേധം കടുപ്പിച്ച് വ്യാപാരികൾ, ജനപ്രതിനിധികളെ ഉൾപ്പെടുത്തി രാപ്പകൽ സമരം തുടങ്ങും

Feb 16, 2024 - 16:02
 0
പൂപ്പാറ പന്നിയാർ പുഴയിലെ  കയ്യേറ്റമൊഴിപ്പിക്കൽ;
 ഹൈക്കോടതിയുടെ  ഉത്തരവിന് പിന്നാലെ പ്രതിഷേധം കടുപ്പിച്ച് വ്യാപാരികൾ,
 ജനപ്രതിനിധികളെ ഉൾപ്പെടുത്തി രാപ്പകൽ സമരം തുടങ്ങും
This is the title of the web page

ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴയിലെ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ പ്രതിഷേധം കടുപ്പിച്ച് വ്യാപാരികൾ.നിയമപോരാട്ടം തുടരാനും ജനപ്രതിനിധികളെ ഉൾപ്പെടുത്തി രാപ്പകൽ സമരം തുടങ്ങാനുമാണ് ആക്ഷൻ കൗൺസിൽ തീരുമാനം.കടകൾ,വീടുകൾ,മൂന്ന് ആരാധനാലയങ്ങൾ എന്നിവ ഉൾപ്പെടെ 56 കയ്യേറ്റങ്ങളാണ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞദിവസം റവന്യൂ വകുപ്പ് ഒഴിപ്പിച്ചത്. ഉപജീവനമാർഗ്ഗം നഷ്ടമായ ഏഴ് വ്യാപാരികൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കയ്യേറ്റം ഒഴിപ്പിച്ച കെട്ടിടങ്ങളിൽ ഉണ്ടായിരുന്ന വ്യാപാരികളെയും കുടുംബങ്ങളെയും പുനരധിവസിപ്പിക്കുന്നതിൽ തീരുമാനമെടുത്ത് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയത്. പൂപ്പാറ ടൗണിൽ ശാന്തൻപാറ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 70 സെൻറ് ഭൂമിയിൽ പുനർനിവാസ പദ്ധതി നടപ്പാക്കുന്നതിൽ എതിർപ്പ്‌ ഇല്ലായെന്ന് ശാന്തൻപാറ പഞ്ചായത്തിൻ്റെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. അങ്ങനെയെങ്കിൽ പഞ്ചായത്തും ജില്ലാ ഭരണകൂടവും ചർച്ച ചെയ്ത് തീരുമാനമെടുത്ത ശേഷം റിപ്പോർട്ട് സർക്കാരിനും കോടതിക്കും സമർപ്പിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പുനരധിവാസ പദ്ധതി നടപ്പാക്കുന്നത് വരെ ഈ കെട്ടിടങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. കോടതിയുടെ നിർദ്ദേശം കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികൾക്ക് അനുകൂലമല്ലെന്നും ഞായർ,തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ എല്ലാ രാഷ്ട്രീയകക്ഷി നേതാക്കളെയും ഉൾപ്പെടുത്തിക്കൊണ്ട് പൂപ്പാറയിൽ രാപകൽ സമരം നടത്തുമെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വ്യക്തമാക്കി.അടുത്ത ചൊവ്വാഴ്ചയാണ് കേസ് കോടതി വീണ്ടും പരിഗണിക്കുന്നത്. കോടതിയുടെ തീരുമാനം, ഉപജീവന മാർഗം ഇല്ലാതായ വ്യാപാരികൾക്ക് അനുകൂലമായില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കും എന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow