പൂപ്പാറ കോരംപാറയിൽ തേനീച്ചയുടെ കുത്തേറ്റ് കർഷകൻ മരിച്ചു
ഇടുക്കി പൂപ്പാറ കോരംപാറയിൽ തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. കോരംപാറ സ്വദേശി രാമചന്ദ്രൻ (60) ആണ് മരിച്ചത്.കൃഷിയിടത്തിൽ പണിയെടുക്കുന്നതിനിടെ ഇന്നലെയാണ് രാമചന്ദ്രനെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിച്ചു. മൃതദേഹം ബോഡി നായ്ക്കന്നൂർ സർക്കാർ ആശുപത്രി മേർച്ചറിയിൽ.



