ചിന്നക്കനാലിൽ കാട്ടാനയെ കണ്ട് ഭയന്ന് ഓടിയ വീട്ടമ്മക്ക് വീണ് പരിക്കേറ്റു
ഇടുക്കി ബി എൽ റാമിൽ കാട്ടാനയെ കണ്ട് ഭയന്ന് ഓടിയ വീട്ടമ്മക്ക് വീണ് പരിക്കേറ്റു. ഗ്രാമ പഞ്ചായത്ത് മുൻ അംഗം പാൽത്തായി പഞ്ചാമൃതത്തിനാണ് പരിക്കേറ്റത്. രാവിലെ നടക്കുന്നതിനിടയിൽ ബി എൽ റാം ടൗണിൽ കാട്ടാനയുടെ മുൻപിൽ അകപ്പെടുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന തിട്ടയിൽ നിന്നും താഴത്തേക്ക് എടുത്ത് ചാടിയാണ് ഇവർ രക്ഷപെട്ടത്. തായി പഞ്ചാമൃതത്തെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.



