രാജ്യത്തിൻ്റെ കടം മൂന്നിരട്ടിയതാണ് ബി ജെ പിയുടെ 10 വർഷത്തെ ഭരണ നേട്ടമെന്ന് സി പി ഐ ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം അഡ്വ. കെ. പ്രകാശ് ബാബു

Feb 15, 2024 - 19:25
 0
രാജ്യത്തിൻ്റെ കടം മൂന്നിരട്ടിയതാണ് ബി ജെ പിയുടെ 10 വർഷത്തെ ഭരണ നേട്ടമെന്ന് സി പി ഐ ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം അഡ്വ. കെ. പ്രകാശ് ബാബു
This is the title of the web page

രാജ്യത്തിൻ്റെ കടം മൂന്നിരട്ടിയതാണ് ബി ജെ പിയുടെ 10 വർഷത്തെ ഭരണ നേട്ടമെന്ന് സി പി ഐ ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം അഡ്വ. കെ. പ്രകാശ് ബാബു. സി പി ഐ ജനറൽ ബോഡി യോഗം കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചതിന് ശേഷം 2014 വരെ ഉണ്ടായ കടം 55 ലക്ഷം കോടി രൂപയായിരുന്നു. നരേന്ദ്ര മോദിയുടെ ഭരണം കൊണ്ട് 9 വർഷം കൊണ്ടിത് 168 ലക്ഷം കോടി രൂപയായി വർദ്ധിപ്പിക്കാൻ മാത്രമാണ് കഴിഞ്ഞതെന്ന് അഡ്വ. പ്രകാശ് ബാബു പറഞ്ഞു. കട്ടപ്പനയിൽ നടന്ന യോഗത്തിൽ സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു.

 സിപിഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി പി പി സുനീർ, സംസ്ഥാന കൗൺസിൽ എക്സിക്യുട്ടീവ് കമ്മറ്റിയംഗം കെ കെ അഷ്റഫ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ കെ ശിവരാമൻ, വി കെ ധനപാൽ, ജോസ് ഫിലിപ്പ്, ഇ എസ് ബിജിമോൾ,ജയ മധു, പി പളനിവേൽ, പ്രിൻസ് മാത്യു, പി മുത്തുപാണ്ടി, സി യു ജോയി, വി ആർ ശശി, എൻ കെ പ്രിയൻ തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow