പീരുമേട്ടിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു
പീരുമേട് പരുന്തുംപാറ സത്രം പി.ഡബ്യു.. ഡി. റോഡിൽ കല്ലാർകവലയ്ക്കും കല്ലാറിനും ഇടയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടതിനെ തുടർന്ന് ഡ്രൈവർ മരിച്ചു. പാമ്പനാർ കല്ലാർ പാറയിൽ വീട്ടിൽ പി.ആർ. സോമൻ്റേ മകൻ അശ്വിൻ ആണ് മരിച്ചത്. വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം.

