കേരളത്തിൽ ബിജെപി സ്ഥാനാർത്ഥികളെ വളരെ വേഗത്തിൽ പ്രഖ്യാപിക്കുമെന്ന് കെ സുരേന്ദ്രൻ
കേരളത്തിൽ ബിജെപി സ്ഥാനാർത്ഥികളെ വളരെ വേഗത്തിൽ പ്രഖ്യാപിക്കുമെന്ന് കെ സുരേന്ദ്രൻ. വയനാട്ടിൽ രാഹുൽഗാന്ധി ആണെങ്കിൽ ബിജെപി മത്സരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.അത്തരത്തിലുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.ശക്തനായ സ്ഥാനാർത്ഥിയായിരിക്കും അവിടെ ഉണ്ടാവുക. കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും കെ സുരേന്ദ്രൻ ഇടുക്കി തൊടുപുഴയിൽ പറഞ്ഞു.



