തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്ന സർക്കാർ നടപടികൾക്കെതിരെ യു ഡി എഫിന്റെ നേതൃത്വത്തിൽ രാജകുമാരിയിൽ ധർണ്ണ നടത്തി
യു ഡി എഫ് സംസ്ഥാന കമ്മറ്റിയുടെ നിർദേശപ്രകാരം സംസ്ഥന വ്യാപകമായി നടന്നു വരുന്ന സമരങ്ങളുടെ ഭാഗമായിട്ടാണ് യു ഡി എഫ് രാജകുമാരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചത് .തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണന അവസാനിപ്പിക്കുക ,സർക്കാരിന്റെ ട്രഷറി നിയന്ത്രണം എടുത്ത് കളയുക ,ബഡ്ജറ്റിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് പ്രഖ്യാപിച്ച തുക ഉടൻ അനുവദിക്കുക,ഗ്രാമപഞ്ചായത്തിന്റെ വികസന മുരടിപ്പിന് ശാശ്വത പരിഹാരം കാണുക,സാമൂഹിക പെൻഷൻ ഉടൻ അനുവദിക്കുക,തൊഴിൽ ഉറപ്പ് ജോലിയിലെ അഴിമതി അവസാനിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് യു ഡി എഫിന്റെ നേതൃത്വത്തിൽ രാജകുമാരി ഗ്രാമപഞ്ചായത്ത് ഓഫിസിനു മുൻപിൽ ധർണ്ണ സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് റോയി ചാത്തനാട്ടിന്റെ നേതൃത്വത്തിൽ നടന്ന ധർണ്ണ സമരം ഡി സി സി അംഗം ഷാജി കൊച്ചുകരോട്ട് ഉത്‌ഘാടനം ചെയ്‌തു. യു ഡി എഫ് മണ്ഡലം ചെയർമാൻ ജോസ് കണ്ടത്തിൻകര,ബോസ് പി മാത്യു,പി ആർ സദാശിവൻ,പി യു സ്‌കറിയ,സുനിൽ വരിക്കാട്ട്,അമൽ ബേബി,ഷിന്റോ പാറയിൽ,ഡെയിസി ജോയി ,ജിഷാ ജോർജ് ,അമ്മിണി ചന്ദ്രൻ,സാബു മഞ്ഞനാകുഴി,തുടങ്ങിയവർ പങ്കെടുത്തു.