തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്ന സർക്കാർ നടപടികൾക്കെതിരെ നഗരസഭയിലെ കോൺഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കട്ടപ്പന നഗരസഭ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി

Feb 13, 2024 - 16:19
 0
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്ന സർക്കാർ നടപടികൾക്കെതിരെ നഗരസഭയിലെ കോൺഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കട്ടപ്പന നഗരസഭ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി
This is the title of the web page

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ താളം തെറ്റിക്കുന്നതിൽ പ്രതിഷേധിച്ചും സംസ്ഥാന സർക്കാരിന്റെ ട്രഷറി നിയന്ത്രണം അവസാനിപ്പിക്കുക എന്ന ആവശ്യം ഉന്നയിച്ചുമാണ് കെ പി സി സി യുടെ നിർദ്ദേശം അനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ധർണ്ണ നടന്നത്.കട്ടപ്പന നഗരസഭ കാര്യാലയത്തിന് മുമ്പിൽ നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ സമരം നടത്തി .കോൺഗ്രസ് മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ്ണ എഐസിസി അംഗം ഇ എം അഗസ്തി ഉദ്ഘാടനം ചെയ്തു . പണികൾ ഏറ്റെടുത്തു പൂർത്തീകരിച്ച കരാറുകാർ ട്രഷറി നിയന്ത്രണം മൂലം പുതിയ കരാറുകൾ ഏറ്റെടുക്കുവാൻ തയ്യാറാകുന്നില്ല എന്നും സംസ്ഥാന ഗവൺമെന്റിന്റെ ധനകാര്യ കെടുകാര്യസ്ഥിതിയുംധൂർത്തുമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും ഇ. എം ആഗസ്തി പറഞ്ഞു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മുനിസിപ്പൽ മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോണി കുളംപള്ളി ,ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ ,നഗരസഭ വൈസ് ചെയർമാൻ അഡ്വ കെ. ജെ .ബെന്നി ,മനോജ് മുരളി,നഗരസഭ ചെയർപേഴ്സൺ ബീന ടോമി ,സിബി പാറപ്പായി ,തുടങ്ങിയവർ പങ്കെടുത്തു

What's Your Reaction?

like

dislike

love

funny

angry

sad

wow