കട്ടപ്പനയിൽ കപ്പടിച്ച് വോയ്സ് ഓഫ് വെള്ളയാംകുടിയുടെ ചെന്നൈ ടീം
കട്ടപ്പനയിൽ നടന്ന അഖിലേന്ത്യ വോളിബോൾ ടുർണമെന്റിൽ, വോയിസ് ഓഫ് വെള്ളയാംകുടിക്കുവേണ്ടി മത്സരിച്ച ഡെയ്ഞ്ചർ ബോയ്സ് ചെന്നൈ ടീം വിജയികളായി. പ്രമുഖരായ നിരവധി ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ അരുൺ സാബു നയിച്ച കട്ടപ്പന മർച്ചന്റ് യൂത്തുവിംഗ് ടീം രണ്ടാം സ്ഥാനവും നേടി.ബ്രദേഴ്സ് വോളി ക്ലബ്ബാണ് മത്സരം സംഘടിപ്പിച്ചത്.



