രാജകുമാരി ഗലീലാകുന്ന് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ വാർഷിക പെരുന്നാളിന് കൊടിയേറി

രാജകുമാരി ഗലീലാകുന്ന് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയുടെ അറുപത്തിയൊമ്പതാമത് വാർഷിക പെരുന്നാളിനും ,മോർ യൂഹാനോൻ മാംദോനയുടേയും, മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയാർക്കിസ് ബാവയുടേയും ഓർമ്മ പെരുന്നാളിനും തുടക്കമായി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പെരുന്നാൾ മഹാമഹത്തിന് ഇടവക വികാരി ഫാ.എൽദോസ് പി എ പുളിയ്ക്കകുന്നേൽ കൊടിയേറ്റി. പെരുന്നാളിനോട് അനുബന്ധിച്ചു ഭക്തസംഘടനകളുടെ സംയുക്ത വാർഷിക ആഘോഷവും നടക്കും. പ്രധാന ദിനമായ അഞ്ചാം തിയ്യതി യാക്കോബ് മോർ അന്തോണിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ മുന്നിമേൽ കുർബാനയും മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കിസ് ബാവയുടെ തിരുശേഷിപ്പ് വണക്കവും, പ്രദിക്ഷണം,സ്ലീബാ എഴുന്നുള്ളിപ്പും നടക്കും. ഇടവക വികാരി ഫാ.എൽദോസ് പി എ പുളിയ്ക്കകുന്നേൽ ,സഹവികാരി എൽദോസ് പോൾ പുൽപ്പറമ്പിൽ ട്രസ്റ്റിമാരായ ജോർജ് സി പി ചവറ്റുകുഴിയിൽ,കുര്യൻ മാത്യു തോമ്പിക്കാട്ട് മാനേജിംഗ് കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും