ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിംഗ് മെഷീന് പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന വോട്ടുവണ്ടി ജില്ലയിൽ പ്രചാരണം ആരംഭിച്ചു
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിംഗ് മെഷീന് പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന വോട്ടുവണ്ടി ജില്ലയിൽ പ്രചാരണം ആരംഭിച്ചു.വാഴത്തോപ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂൾ അങ്കണത്തിൽ നടന്ന വോട്ടുവണ്ടിയുടെ ജില്ലാതല ഫ്ലാഗ് ഓഫ് ചടങ്ങ് ജില്ലാ കളക്ടർ ഷീബാ ജോർജ് നിർവ്വഹിച്ചു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരില്‍ വോട്ടിംഗ് മെഷീന്റെ പ്രവര്‍ത്തനങ്ങൾ പരിചയപ്പെടുത്തുന്നതോടൊപ്പം സമ്മതിദായകരില്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുകയുമാണ് വോട്ട് വണ്ടിയുടെ ലക്ഷ്യമെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലാ കളക്ടറോടൊപ്പം സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബലൂണുകള്‍ പറത്തി. വോട്ടുവണ്ടി ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലെയും പോളിങ് ബൂത്തുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിൽ സന്ദര്‍ശിക്കും. ഇതോടൊപ്പം സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2024 ന്റെ ഭാഗമായുള്ള അന്തിമ വോട്ടര്‍ പട്ടികയുടെ പ്രസിദ്ധീകരണം ജില്ലാ കളക്ടര്‍ ഇടുക്കി ജില്ലയിലെ 18, 86 നമ്പര്‍ ബൂത്തുകളിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് നല്കി നിര്‍വഹിച്ചു.സബ് കളക്ടര്‍ ഡോ.അരുണ്‍ എസ് നായര്‍, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ലത വി.ആര്, എല്‍.ആര് ഡെപ്യൂട്ടി കളക്ടര്‍ മനോജ് ആര്, ആര്.ആര് ഡെപ്യൂട്ടി കളക്ടര്‍ ജോളി ജോസഫ്, സ്വീപ്പ് ജില്ലാ നോഡല്‍ ഓഫീസര്‍ ഷാജുമോന്‍ എം.ജെ, ഇടുക്കി തഹസില്‍ദാര്‍ ഡിക്സി ഫ്രാന്‍സിസ്, എല്‍.ആര് തഹസില്‍ദാര്‍ മിനി കെ. ജോണ്‍, ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിലെ ജീവനക്കാര്‍, താലൂക്ക് ഓഫീസിലെ ജീവനക്കാര്‍, സ്കൂള്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.