കേരളത്തിലെ കരാർ മേഖല പ്രതിസന്ധിയിൽ; ഒമ്പത് മാസമായി നിർമ്മാണ പ്രവർത്തനങ്ങളുടെ ബില്ല് മാറിക്കിട്ടുന്നില്ല

Jan 23, 2024 - 12:33
 0
കേരളത്തിലെ കരാർ മേഖല  പ്രതിസന്ധിയിൽ;
ഒമ്പത് മാസമായി  നിർമ്മാണ പ്രവർത്തനങ്ങളുടെ ബില്ല് മാറിക്കിട്ടുന്നില്ല
This is the title of the web page

നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ കരാറുകാർ ഇന്ന് ഏറെ പ്രതിസന്ധിയിലാണ് എന്നാണ് കേരളാ ഗവ: കോൺട്രാക്ടേഴ്സ് അസോസിയേഷൻ പറയുന്നത്. ഇതിൽ ഏറെ പ്രതിസന്ധി നേരിടുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു കീഴിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ചെറുകിട കരാറുകാരാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലെ റോഡ്, പാലം ,മറ്റ് കെട്ടിട നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾക്കാവശ്യമായ മെറ്റീരിയൽ കിട്ടാത്തതു മൂലം നിർമാണ പൂർത്തീകരണത്തിന് കാലതാമസം നേരിടുന്നു. എന്നാൽ ചെയ്ത നിർമ്മാണ പ്രവർത്തനങ്ങളുടെ ബില്ല് മാറിക്കിട്ടാത്തതാണ് ചെറുകിട കരാറുകാരെ വെട്ടിലാക്കിയിരിക്കുന്നത്. പൂർത്തീകരിച്ച നിർമ്മാണ പ്രവർത്തനങ്ങളുടെ ബില്ല് മാറിക്കിട്ടിയിട്ട് 9 മാസക്കാലമായെന്നും സർക്കാർ അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണണമെന്നും ഓൾ കേരളാ ഗവ: കോൺട്രാക്ടേഴ്സ് അസോസിയേഷൻ പീരുമേട് താലൂക്ക് പ്രസിഡൻ്റ് റോയ് ജോസഫ് ആവശ്യപ്പെട്ടു.ചെയ്തു തീർത്ത നിർമ്മാണ പ്രവർത്തികളുടെ ബില്ല് മാറി തുക ലഭിക്കാത്തതു മൂലം മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുവാൻ കഴിയാത്ത അവസ്ഥയാണുള്ളത്. അതാത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ വർക്കുകൾ ചെയ്യണമെന്നാവശ്യപ്പെട്ട് തങ്ങളെ സമീപിക്കുന്നുണ്ട്.എന്നാൽ കഴിഞ്ഞ കാല നിർമ്മാണ പ്രവർത്തികളുടെ പണം ലഭിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കരാർ മേഖലയിലെ പ്രതിസന്ധി മൂലം പല ചെറുകിട കരാറുകാരും ഈ മേഖല ഉപേക്ഷിച്ച് കൂലിപ്പണിയിലേക്ക് തിരിയേണ്ട അവസ്ഥയാലാണ്. അടിയന്തിരമായി ഗവൺമെൻ്റ് പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും ഓൾകേരള ഗവൺമെൻറ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ പീരുമേട് താലൂക്ക് പ്രസിഡണ്ട് റോയ് ജോസഫ് ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow