മരം മുറിക്കുന്നതിനിടെ അപകടം;കട്ടപ്പന സ്വദേശി മരിച്ചു
മരം മുറിക്കുന്നതിനിടയിൽ തടി വീണ് കട്ടപ്പന സ്വദേശി മരിച്ചു. കട്ടപ്പന കല്ലുകുന്ന് ചൂളത്തേൽ രമേശ് (56)ആണ് മരിച്ചത്. മേട്ടുക്കുഴിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ വച്ചായിരുന്നു അപകടം. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

