ഏഴുകുംവയൽ കുരിശുമലയിൽ നോമ്പുകാല തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു
ഹൈറേഞ്ചിലെ പ്രസിദ്ധ നോമ്പുകാല തീർത്ഥാടന കേന്ദ്രമായ ഏഴുകും വയൽ കുരിശുമലയിൽ നോമ്പുകാല തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കുരിശുമലയിലേക്കുള്ള വഴിയും പരിസരങ്ങളും ഇടവകയിലെ വിശ്വാസികൾ ശ്രമദാനത്തിലൂടെ വൃത്തിയാക്കി. നൂറുകണക്കിന് വിശ്വാസികൾ ശ്രമദാനത്തിൽ പങ്കെടുത്തു. നിത്യസഹായ മാതാ പള്ളി വികാരി ഫാദർ ജോർജ് പാടത്തെക്കുഴി നേതൃത്വം നൽകി ഈ വർഷത്തെ കുരിശുമല കയറ്റം വിശ്വാസികൾക്ക് അനുഗ്രഹപ്രദമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

