കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് ; അരങ്ങേറ്റവും പ്രതിഭാ പുരസ്കാര സമർപ്പണവും കട്ടപ്പനയിൽ നടന്നു

Jan 22, 2024 - 10:41
 0
കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് ;
അരങ്ങേറ്റവും പ്രതിഭാ പുരസ്കാര സമർപ്പണവും കട്ടപ്പനയിൽ നടന്നു
This is the title of the web page

കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി പ്രകാരം കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ സൗജന്യ കലാ പരിശീലനം നേടിയവരുടെ അരങ്ങേറ്റവും കലാ,സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള പ്രതിഭാ പുരസ്കാര സമർപ്പണവും കട്ടപ്പന ടൗൺഹാളിൽ നടന്നു. കേരള ഫോക് ലോർ അക്കാദമി ചെയർമാനും കവിയും ഗാനരചയിതാവുമായ ഒ.എസ് ഉണ്ണികൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.ടി മനോജ് അധ്യക്ഷത വഹിച്ചു. കേരള കലാമണ്ഡലം തെക്കൻ കളരി ഡിപ്പാർട്ട്മെൻ്റ് ഹെഡ് കലാമണ്ഡലം രവികുമാർ അരങ്ങേറ്റ സന്ദേശം നൽകി. സാംസ്കാരിക വകുപ്പ് ജില്ലാ കോഡിനേറ്റർ എസ്.സൂര്യലാൽ പദ്ധതി വിശദീകരിച്ചു. സി.പി.ഐ.എം കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ സജി, ദർശന പ്രസിഡൻ്റ് ഇ.ജെ ജോസഫ്, നഗരസഭ കൗൺസിലർ സോണിയ ജെയ്ബി, ക്ലസ്റ്റർ കൺവീനർ ടി.ആർ സൂര്യദാസ്, ഉല്ലാസ് കലാമണ്ഡലം, രാഹുൽ കൊച്ചാപ്പി, മനോജ് പുത്തൂർ എന്നിവർ സംസാരിച്ചു ചടങ്ങിൽ കലാ,സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ പ്രതിഭാ പുരസ്കാരം നൽകി ആദരിച്ചു. തുടർന്ന് ചെണ്ട,കർണാടക സംഗീതം, കഥകളി എന്നിവയുടെ അരങ്ങേറ്റവും നടന്നു.കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കലാമണ്ഡലം ശരത്, കലാമണ്ഡലം ഹരിത, ഡോ.ബോബിൻ.കെ.രാജു എന്നിവർ പരിശീലിപ്പിച്ച നൂറോളം കലാപ്രതിഭകളാണ് ചടങ്ങിൽ അരങ്ങേറ്റം കുറിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow