സർക്കാരിൻെറ കനിവ് തേടി പി എസ് സി ഉദ്യോഗാർത്ഥികൾ; കട്ടപ്പനയിൽ ഉദ്യോഗാർത്ഥികൾ ഉപവാസ സമരം നടത്തി

Jan 19, 2024 - 20:21
 0
സർക്കാരിൻെറ കനിവ് തേടി പി എസ് സി  ഉദ്യോഗാർത്ഥികൾ; കട്ടപ്പനയിൽ ഉദ്യോഗാർത്ഥികൾ ഉപവാസ സമരം നടത്തി
This is the title of the web page

2019 ൽ നൽകിയ അപേക്ഷയിൽ 2020 ൽ വന്ന റാങ്ക് ലിസ്റ്റ് കാലാവധി കഴിയാറായി. റാങ്ക് ലിസ്റ്റിൽ നിന്നും 10 ശതമാനം പോലും നിയമനം നടന്നിട്ടില്ല. പോലീസ് സേനയിൽ നിരവധി ഒഴിവുകൾ കിടക്കുമ്പോഴാണ് റാങ്ക് ലിസ്റ്റിൽ നിന്നും ഒഴിവ് നികത്താൻ സർക്കാർ കൂട്ടാക്കാത്തത്. ലിസ്റ്റിൽ ഉള്ളവരിൽ പലരുടെയും പ്രായപരിധി കടന്ന് പോവുകയാണ്. റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല.സർക്കാർ ഉദ്യോഗാർത്ഥികളോട് കാണിക്കുന്ന വഞ്ചനാ നിലപാടിനെതിരെയാണ് സമരം നടന്നത്. 10000 ത്തോളം സി .പി . ഓ ഉദ്യോഗാർത്ഥികളുടെ നേതൃത്വത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഏകദിന ഉപവാസ സമരം നടത്തുന്നത് '

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

റാങ്ക് ലിസ്റ്റിൽ ജില്ലയിൽ മാത്രം 1000 ൽ അധികം ഉദ്യോഗാർത്ഥികളാണ് നിയമനം കാത്ത് കഴിയുന്നത്. കട്ടപ്പന ഗാന്ധി സക്വയറിലാണ് ഉപവാസം സംഘടിപ്പിച്ചത്.എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി കെ ജെ ജോയ്സ് സമരം ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്തെ മുഴുവൻ പി എസ് സി ജില്ലാ ഓഫീസുകൾക്ക് മുന്നിലും നടക്കുന്ന ഏകദിന ഉപവാസത്തിന്റെ ഭാഗമായാണ് കട്ടപ്പനയിലും സമരം സംഘടിപ്പിച്ചത്

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow