ഇടുക്കി തൊടുപുഴയിൽ പട്ടയത്തിനായുള്ള 73 കാരിയുടെ സമരം ഫലം കണ്ടു;തഹസീൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി
ഇടുക്കി തൊടുപുഴയിൽ പട്ടയത്തിനായുള്ള 73 കാരിയുടെ സമരം ഫലം കണ്ടു.തഹസീൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി.അമ്മിണിക്ക് പട്ടയത്തിന് അർഹയുണ്ടെന്നാണ് റിപ്പോർട്ട്.രേഖകൾ പരിശോധിച്ച് ഉടൻ പട്ടയം നൽകും.40 വർഷമായി ഈ ഭൂമിയിൽ താമസിക്കുന്നതിനാൽ പട്ടയത്തിന് അർഹത ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.എന്നാൽ പട്ടയം കയ്യിൽ കിട്ടാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് അമ്മിണി.

