പെരുവന്താനം മരുതുംമൂടിന് സമീപം അയ്യപ്പഭക്തരുടെ വാഹനം മറിഞ്ഞ് ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് പരുക്ക്

Jan 14, 2024 - 09:38
 0
പെരുവന്താനം മരുതുംമൂടിന് സമീപം അയ്യപ്പഭക്തരുടെ വാഹനം മറിഞ്ഞ് ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് പരുക്ക്
This is the title of the web page

കൊട്ടാരക്കര ഡെണ്ടിഗൽ ദേശീയ പാതയിൽ പെരുവന്താനം മരുതുംമൂടിന് സമീപം അയ്യപ്പഭക്തരുടെ വാഹനം മറിഞ്ഞ്ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് പരുക്ക്.ഇന്ന് പുലർച്ചെയാണ് പെരുവന്താനം 35 മൈൽ മരുതംമൂടിന് സമീപം അയ്യപ്പഭക്തരുടെ വാഹനം മറിഞ്ഞത്. കർണാടകയിൽ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ച ക്രൂയിസർ വാഹനമാണ് അപകടത്തിൽപ്പെട്ടത്.ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡ് അരികിലെ കല്ലിൽ ഇടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ പതിനഞ്ചോളം യാത്രക്കാർ ഉണ്ടായിരുന്നു. ഇവരിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു.കുട്ടിയുടെ കൈയ്ക്കും കാലിനും ഒടിവ് സംഭവിച്ചിട്ടുണ്ട്.പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടനെ ഇതുവഴി കടന്നുപോയിരുന്ന മറ്റ് യാത്രകരും ഹൈവേ പോലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow