മലയാള സിനിമയുടെ ഖൽബ് കവർന്ന് ഇടുക്കിക്കാർ

Jan 14, 2024 - 12:21
Jan 14, 2024 - 12:25
 0
മലയാള സിനിമയുടെ ഖൽബ് കവർന്ന് ഇടുക്കിക്കാർ
This is the title of the web page

മനോഹരമായ ഒരു പ്രണയകഥയുടെ ദൃശ്യാവിഷ്കാരമാണ് 'ഖൽബ്'.നിരവധി മികച്ച ചിത്രങ്ങളെയും , പ്രതിഭാധനരായ അഭിനേതാക്കളെയും മലയാള സിനിമാലോകത്തിനു സമ്മാനിച്ച്, മലയാള പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റിയ ഫ്രൈഡേ ഫിലിം ഹൗസിന്റെ നിർമ്മാണത്തിൽ സാജിദ് യഹിയ സംവിധാനം ചെയ്ത ചിത്രമാണ് 'ഖൽബ്'. നാല്പതോളം പുതുമുഖങ്ങളെ അണിനിരത്തുന്നുവെന്നൊരു പ്രേത്യേകത ഈ ചിത്രത്തിനുണ്ട്. ആലപ്പുഴ പശ്ചാത്തലമാക്കി, കാൽപോ, തുമ്പി എന്നിവർ തമ്മിലുള്ള തീവ്രമായ പ്രണയകഥയാണ് ചിത്രം പറയുന്നത്. ആംഗ്ലോ - ഇന്ത്യൻ സംസ്ക്കാരത്തിന്റെ അവശേഷിപ്പുകൾ നിറഞ്ഞ, പോപ്പ് സംഗീതവും, ഹിപ്പ് ഹോപ്പ് കൾച്ചറും, നിറഞ്ഞ ഒരു മിനി ഗോവയെ ഓർമിപ്പിക്കുന്ന തരത്തിലുള്ള ആലപ്പുഴയെ ഈ ചിത്രത്തിൽ കാണാം.ഒരു വിദേശവനിതയെ കല്യാണം കഴിച്ചു വിദേശത്തേക്ക് കടന്ന് ജീവിതം ആഘോഷമാക്കാൻ ആഗ്രഹിക്കുന്ന ലിയോണാർഡോ കാൽപോ എന്ന ആംഗ്ലോ ഇന്ത്യൻ യുവാവ്. പ്രണയമെന്നത് വിദേശത്തേക്ക് കടക്കാനുള്ള ഒരു പാസ്സ്‌പോർട്ട് മാത്രമായി കരുതുന്ന അവന്റെ ജീവിതത്തിലേക്ക് യാദൃശ്ചികമായി തുമ്പി എന്ന പെൺകുട്ടി കടന്നു വരുന്നു. യാഥാസ്ഥിതികമായ കുടുംബത്തിൽ നിന്ന് വരുന്ന തുമ്പിയും, തന്റെ സ്വപ്നത്തിനു വേണ്ടി എന്ത് സാഹസത്തിനു മുതിരുന്ന കാൽപോയും തമ്മിലുള്ള പ്രണയമാണ് സിനിമ പറയുന്നത്. 'മൈക്ക്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച രഞ്ജിത് സജീവും പുതുമുഖം നേഹ നസ്നിനുമാണ് കാൽപോയെയും തുമ്പിയെയും അവതരിപ്പിക്കുന്നത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 സിദ്ദിഖ്, ലെന തുടങ്ങി ചുരുക്കം ചിലർ മാത്രമാണ് അറിയപ്പെടുന്ന താരങ്ങളായി ഉള്ളത്. പിന്നെ പറയേണ്ടത് ഇടുക്കിക്കാരെ കുറിച്ചാണ്. ഇന്ന് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായ ഇടുക്കി ജാഫർ ഖൽബിലും നിറഞ്ഞ് നിൽക്കുന്നു. പതിനെട്ടാം പടിക്കു ശേഷം അംബി നീനാസം എന്ന നടനെ അടയാളപ്പെടുത്തുന്ന ചിത്രമാണ് ഖൽബ്.മലയാള സിനിമാലോകത്ത് തനിക്ക് ഒരു ഇടമുണ്ട് എന്ന് ഉറപ്പിക്കുകയാണ് അംബി.അനിൽ കെ ശിവറാമിൻ്റെ മികച്ച താകേണ്ടിയിരുന്ന വേഷം എഡിറ്റിംഗ് ടേബിളിൽ വെട്ടിമാറ്റപ്പെട്ടെങ്കിലും OTT യിൽ പൂർണ്ണരൂപത്തിൽ ഈ കഥാപാത്രത്തെ കാണാനാകും.വീണ്ടും മലയാളത്തിൽ പുതു പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ അതിൽ ഇടുക്കിക്കാർ നിറയുന്നു എന്നത് ഏറെ പ്രതീക്ഷയും അഭിമാനവും നൽകുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow