കമ്പംമെട്ട് മന്തിപ്പാറയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
കമ്പംമെട്ട് മന്തിപ്പാറ മുരിക്കുങ്കലിന് സമീപം തമിഴ്നാട് വനത്തിൽ അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ പശുവിനെ തീറ്റാൻ പോയ സമീപവാസിയാണ് മൃതദേഹം കണ്ടത്. കമ്പംമെട്ട് പോലീസ് സ്ഥലത്തെത്തി.

