വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയുടെ കുടുംബത്തെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റ് കുമളിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

Jan 12, 2024 - 11:10
 0
വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയുടെ കുടുംബത്തെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റ് കുമളിയിൽ  പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
This is the title of the web page

വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയുടെ കുടുംബത്തെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റ് കുമളിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് ഷിബു എം തോമസ് ഉദ്ഘാടനം ചെയ്തു.കുമളിയിലെ വ്യാപാരി കൂടിയായ പെൺകുട്ടിയുടെ പിതാവിനെ കഴിഞ്ഞ ദിവസമാണ് വണ്ടിപ്പെരിയാറിൽ വച്ച് കേസിൽ വിട്ടയക്കപ്പെട്ട പ്രതിയുടെ ബന്ധു കുത്തി പരിക്കേൽപ്പിച്ചത്.കൊലപാതകക്കേസിൽ യുവാവിനെ കോടതി വെറുതേ വിട്ടതോടെ കുട്ടിയുടെ പിതാവിനും ബന്ധു ക്കൾക്കും നിരന്തരം ഭീഷണി നേരിടേണ്ടി വരുന്നതായും , കുട്ടിയുടെ പിതാവിനും കുടുംബത്തിനും ആവശ്യമായ സുരക്ഷ ഒരുക്കാൻ സർക്കാർ തയ്യാറാകണമെന്നും കേസ് കൂടുതൽ കാര്യക്ഷമമായി അന്വേഷിച്ച് കുറ്റവാളിക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും ആവശ്യപ്പെട്ടാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്.കുമളി ബസ് സ്റ്റാൻഡ് ഗാന്ധി സ്ക്വയറിനു മുമ്പിലാണ് പരിപാടി സംഘടിപ്പിച്ചത്.യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ ഭാരവാഹികളായ ആൻസി ജെയ്സ്, ജോയി മേക്കുന്നേൽ, പി എൻ രാജു, സനുപ് പുതുപ്പറമ്പിൽ, കുസുമം ജോസഫ് എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow