യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കുമളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി

Jan 12, 2024 - 10:59
Jan 12, 2024 - 11:01
 0
യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കുമളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ   പ്രകടനം നടത്തി
This is the title of the web page

യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കുമളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി.ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ റോബിൻ കാരകാട്ട് പ്രകടനം ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജോബിൻ ചാക്കോയെ സിപിഎം പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് കുമളി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തിയത്. തേക്കടിക്കവലയിൽ നിന്നും ആരംഭിച്ച പ്രകടനം കുമളി പോലീസ് സ്റ്റേഷന് മുമ്പിൽ അവസാനിച്ചു. അക്രമത്തിനു നേതൃത്വം നൽകിയ സിപിഎം ലോക്കൽ സെക്രട്ടറിമാരുൾപ്പടെയുള്ള പ്രതികളെ ജാമ്യം ഇല്ലാ വകുപ്പുകൾ ചുമത്തി ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ റോബിൻ കാരക്കാട്ട് പറഞ്ഞു.കുമളി മണ്ഡലം പ്രസിഡന്റ്‌ പി പി റഹിം അധ്യക്ഷത വഹിച്ചു.നേതാക്കളായ എം.എം വർഗീസ്, ബിജു ഡാനിയൽ തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow