കട്ടപ്പന നഗരസഭ 2022-23, 2023-24 പദ്ധതികളിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ കൊച്ചു തോവാള പൂവേഴ്സ് മൗണ്ട് റോഡിന്റെ ഉദ്ഘാടനം നടത്തി

Jan 12, 2024 - 10:42
 0
കട്ടപ്പന നഗരസഭ 2022-23, 2023-24 പദ്ധതികളിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ  കൊച്ചു തോവാള പൂവേഴ്സ് മൗണ്ട് റോഡിന്റെ  ഉദ്ഘാടനം  നടത്തി
This is the title of the web page

കട്ടപ്പന നഗരസഭ 2022-23, 2023-24 പദ്ധതികളിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ കൊച്ചു തോവാള പൂവേഴ്സ് മൗണ്ട് റോഡിന്റെ ഉദ്ഘാടനം നടത്തി .കട്ടപ്പന നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി പാറപ്പായിൽ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.കൊച്ചുതോവാള മൗണ്ട് റോഡ് 18 ലക്ഷം രൂപയും സ്കൂൾ ജംഗ്ഷൻ റോഡ് 8 ലക്ഷം രൂപയും ചെത്തിയിൽപടി പുറംചിറപടി റോഡ് 2 ലക്ഷം രൂപയും ചിലവഴിച്ചാണ് നവീകരിച്ചിരിക്കുന്നത് . ആകെ 28 ലക്ഷം രൂപയുടെ പണികളാണ് നടത്തിയത്. 

റോഡിന്റെ ശോചനീയാവസ്ഥ മൂലം പ്രദേശവാസികൾ ഏറെ നാളായി ദുരിതം അനുഭവിക്കുകയായിരുന്നു. 400 മീറ്റർ റോഡ് ആണ് കോൺക്രീറ്റ് ചെയ്ത യാത്രയോഗ്യമാക്കിയത്. ഉദ്ഘാടന യോഗത്തിൽ കൗൺസിലർ ബീന ടോമി അദ്ധ്യക്ഷത വഹിച്ചു. സിഡിഎസ് മെമ്പർ ലുധിയ തോമസ്, എ ഡി എസ് പ്രസിഡൻ്റ് മേരിക്കുട്ടി റ്റോമി, റ്റോമി പാച്ചോലിൽ , സജോമോൻ ജോർജ് , സാബു കൊച്ചു കരോട്ട് , ബിജു ചെരുവിൽ, മനോജ് ഇല്ലിമൂട്ടിൽ, ജോസ് ഏത്തയ്ക്കാട്ട്,ജിതിൻ ജോയി,തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow