മൂന്നാറിൽ എസ്റേററ്റ് ലയം കത്തി നശിച്ചു; എട്ടു വീടുകൾക്ക് തീ പിടിച്ചു
മൂന്നാറിൽ തൊഴിലാളികൾ താമസിക്കുന്ന എസ്‌റ്റേറ്റ് ലയം കത്തി നശിച്ചു. കമ്പനി തൊഴിലാളികൾ താമസിക്കുന്ന എസ്റ്റേറ്റ് ലയമാണ് കത്തി നശിച്ചത്. തീ ഉയരുന്നത് കണ്ട് വീട്ടുകാർ മാറിയതു കാരണം ആളപായം ഉണ്ടായില്ല. എട്ടു വീടുകൾ പൂർണ്ണമായും കത്തി നശിച്ചു. ഇന്നലെ വൈകിട്ട് ഏഴു മണിയോടെയായിരുന്നു അപകടം. കടലാർ എസ്റ്റേറ്റ് കാൻറീനു സമീപത്തുള്ള വീടുകളാണ് കത്തിയമർന്നത്. അഗ്നി ശമന സേന സ്ഥലത്ത് എത്തിയെങ്കിലും തീ വളരെ പെട്ടെന്ന് ആളിപ്പടർന്നതിനാൽ അണയ്ക്കാൻ കഴിഞ്ഞില്ല. നാട്ടുകാരുടെ നേതൃത്വത്തിൽ തീയണക്കാൻ ശ്രമിച്ചെങ്കിലും തീ വളരെ പെട്ടെന്ന് പടർന്നു പിടിക്കുകയായിരുന്നു. അപകട കാരണം വ്യക്തമായിട്ടില്ല.