ഇടുക്കിയെ സംബന്ധിച്ച് വരാനിരിക്കുന്നത് അന്ധകാരത്തിന്റെ നാളുകൾ ആണെന്ന് ഇടുക്കി എം പി അഡ്വ. ഡീൻ കുര്യാക്കോസ്

ഇടുക്കിയെ സംബന്ധിച്ച് വരാനിരിക്കുന്നത് അന്ധകാരത്തിന്റെ നാളുകൾ ആണെന്ന് ഇടുക്കി എം പി അഡ്വ. ഡീൻ കുര്യാക്കോസ് . ഭൂപതിവ് നിയമത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം കൂടുതൽ പ്രശ്നങ്ങൾ ആരംഭിക്കാൻ പോകുന്നതേ ഉള്ളുവെന്നും ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണി ആകുന്ന തരത്തിലുള്ള നടപടികൾ ആണ് ജില്ലയിൽ നടക്കുന്നതെന്നും ഡീൻ പറഞ്ഞു . കട്ടപ്പനയിൽ ബ്ലോക്ക് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നടത്തിയ 2023 ഭൂ നിയമ ഭേദഗതിയുടെ കാണാപ്പുറങ്ങൾ എന്ന പേരിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭൂനിയമ ഭേദഗതിയുടെ കാണാപ്പുറങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. നിര്‍മാണ നിരോധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉണ്ടായ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭൂപതിവ് നിയമം ഭേദഗതി ചെയ്ത് നിയമമാക്കാന്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. ഈ ഭേദഗതി കൊണ്ട് ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളിലെ ഭൂപ്രശ്നം ശാശ്വതമായി പരിഹരിച്ചെന്ന് ഇടതുപക്ഷം വ്യാപക പ്രചരണം നടത്തുകയാണ്. പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ഈ നിയമ ഭേദഗതി മൂലം ഉണ്ടാകുകയെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതിനാലാണ് ഇത്തരമൊരു സെമിനാര്‍ കട്ടപ്പന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചതെന്ന് നേതാക്കൾ പറഞ്ഞു.അഡ്വ. ഇ.എം.ആഗസ്തി ചര്‍ച്ച നയിച്ചു.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡൻറ് സിജു ചക്കുംമൂട്ടില്‍,മർച്ചന്റ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് കെ ആർ വിനോദ്,കേരള കോൺഗ്രസ് ജെ നോതാവ് നോബിൾ ജോസഫ് ,കിഫ ജില്ലാ പ്രസിഡണ്ട് ബബിൻ ജെയിംസ് ,സീനിയർ ജേണലിസ്റ്റ് ഫോറം സെക്രട്ടറി എ.ജെ ബാബു ,ദീപിക സീനിയർ റിപ്പോർട്ടർ കെ എസ് ഫ്രാൻസിസ് കാഞ്ചിയർ മണ്ഡലം പ്രസിഡൻറ് അനീഷ് മണ്ണൂര്‍ തുടങ്ങിയവർ പങ്കെടുത്തു.