ധീരജിന്റെ രണ്ടാം രക്തസാക്ഷി ദിനം ഇടുക്കിയിൽ ആചരിച്ചു. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് എ.എ.റഹീം എം.പി അനുസ്മരണം ഉദ്ഘാടനം ചെയ്തു
ഇടുക്കി എഞ്ചിനീയറിങ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ധീരജ് രാജേന്ദ്രന്റെ രണ്ടാം രക്തസാക്ഷി ദിനം ആചരിച്ചു. ചെറുതോണിയിൽ നടന്ന അനുസ്മരണ പരിപാടി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ, റഹീം എം പി ഉദ്ഘാടനം ചെയ്തു. ധീരജിന്റെ കൊലയാളിക്കെതിരെ ഒരു പത്രക്കുറിപ്പ് പോലുമിറക്കുവാൻ തയ്യാറാകാത്ത കോൺഗ്രസ്, പ്രതിയെ ഇന്നും സംരക്ഷിക്കുകയാണെന്ന് എ.എ.റഹീം പറഞ്ഞു.എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ അനുസ്മരണ പ്രഭാഷണം നടത്തി. എം എം മണി എംഎൽഎ , സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്, ടോണി കുര്യാക്കോസ് ലിനു ജോസ് തുടങ്ങിയവർ സംസാരിച്ചു. നിരവധി എസ്എഫ്ഐ പ്രവർത്തകർ പങ്കെടുത്ത പ്രകടനത്തിലും അനുസ്മരണ സമ്മേളനത്തിലും പങ്കെടുത്തു