ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് കുമളിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം
ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് കുമളിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം. കുമളി അമരാവതി സ്വദ്ദേശി ജോബിൻ ചാക്കോയ്ക്കാണ് പരിക്കേറ്റത്. ഒരു കാലിന് ഒടിവുണ്ട്.സി.പി.എം പ്രവർത്തകരാണ് അക്രമണത്തിന് പിന്നിലെന്നാണ് പരാതി.സി.പി.എം നേതാക്കൾക്ക് എതിരെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടതാണ് പ്രകോപനത്തിന് കാരണമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.പരുക്കേറ്റ ജോബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

