ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് വയോധികൻ മരിച്ചു

Jan 10, 2024 - 18:55
 0
ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ്  വയോധികൻ മരിച്ചു
This is the title of the web page

ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് വയോധികൻ മരിച്ചു. എൺപതേക്കർ സ്വദേശി തങ്കരാജ് (71) ആണ് മരിച്ചത്. തങ്കരാജും സുഹൃത്ത് പളനിസ്വാമിയും 301 കോളനിയിൽ കൂലിപ്പണി കഴിഞ്ഞ് എൺപതേക്കറിലേക്ക് വള്ളത്തിൽ പോകുമ്പോഴാണ് അപകടമുണ്ടായത്. ജലാശയത്തിന്റെ മധ്യഭാഗത്ത് വച്ച് ശക്തമായ കാറ്റിൽ വള്ളം മറിയുകയായിരുന്നു. ഇരുവരും, മറിഞ്ഞു കിടന്ന വള്ളത്തിൽ പിടിച്ച രക്ഷപെടാൻ ശ്രമിച്ചു എങ്കിലും തങ്കരാജ് മുങ്ങിത്താഴുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പളനിസ്വാമിയെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചത്. രക്ഷാപ്രവർത്തനം നടത്തിയവർ തങ്കരാജിന്റെ മൃതദേഹവും കരയ്ക്ക് എത്തിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ശാന്തൻപാറ പൊലിസ് മേൽ നടപടികൾ സ്വീകരിച്ചു. വനിതയാണ് തങ്കരാജിന്റെ ഭാര്യ. മകൻ അനുക്കുട്ടൻ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow