ശബരിമല തീർത്ഥാടനത്തിന് തടയിടുവാനാണ് ജനുവരി 9 ന് ജില്ലയിൽ എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് സി സന്തോഷ് കുമാർ
ശബരിമല തീർത്ഥാടനത്തിന് തടയിടുവാനാണ് ജനുവരി 9 ന് ജില്ലയിൽ എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് സി സന്തോഷ് കുമാർ. ഗവർണറെ തടയുവാൻ തീരുമാനിച്ചാൽ അത് സാധിക്കില്ല. കാരുണ്യ പരിപാടിയുടെ ഉദ്ഘാടനത്തിനായാണ് ഗവർണർ ജില്ലയിൽ എത്തുന്നത്. കാരുണ്യ പ്രവർത്തനത്തെ പോലും തടസ്സപ്പെടുത്തുവാനുള്ള സിപിഎമ്മിന്റെ അസഹിഷ്ണുത ജനം മനസ്സിലാക്കുമെന്നും സന്തോഷ് കുമാർ പറഞ്ഞു.

