കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഹങ്കാരത്തിന്റെ ആൾരൂപമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഹങ്കാരത്തിന്റെ ആൾരൂപമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്. ഇടതുപക്ഷ ഗവൺമെന്റിന്റെ ജനപക്ഷ നിലപാടുകൾക്കെതിരെ തുരങ്കവെയ്ക്കാനാണ് ഗവർണർ ശ്രമിയ്ക്കുന്നത്. ഗവർണറുടെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ സമരം പ്രഖ്യാപിച്ചതറിഞ്ഞ് ഇടുക്കിയിലെ ജനങ്ങളെ വെല്ലുവിളിക്കുവാനാണ് അതേ ദിവസം തന്നെ ഗവർണർ ഇടുക്കിയിൽ എത്തുന്നത്. എൽ ഡി എഫ് ഹർത്താലും, രാജ്ഭവൻ മാർച്ചും വൻ വിജയമായിരിക്കുമെന്നും സി വി വർഗീസ് പറഞ്ഞു.

