മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച എഴുപത്തിമൂന്നുകാരനെ കുമളി പോലീസ് അറസ്റ്റ് ചെയ്തു

Jan 3, 2024 - 18:36
 0
മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച എഴുപത്തിമൂന്നുകാരനെ കുമളി പോലീസ് അറസ്റ്റ് ചെയ്തു
This is the title of the web page

ആനവിലാസം ശാസ്താംനട സ്വദേശി മുത്തുരാജാണ് മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കുമളി പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ 29 നാണ് കേസിനാസ്പദമായ സംഭവം. രാവിലെ വീടീന് വെളിയിൽ കളിച്ചു കൊണ്ടിരുന്ന മറ്റ് കുട്ടികളെ വീടുകളിലേയ്ക്ക് പറഞ്ഞു വിട്ടതിന് ശേഷം മൂന്ന് വയസ്സുകാരിയെ ഊഞ്ഞാലിൽ ഇരുത്തി മുത്തുരാജ് ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയെ അമ്മ വിവരം ചൈൽഡ് ലൈനിൽ അറിയിച്ചു. ചൈൽഡ് ലൈനിൻ്റെ പ്രാഥമിക അന്വേഷണത്തിന് ശേഷം വിവരം പോലീസിനു കൈമാറി. സംഭവം ശേഷം ഒളിവിൽ പോയ മുത്തുരാജിനെ തേനിയിൽ നിന്നും കുമളി പോലീസ് പിടികൂടി. കുമളി എസ്.എച്ച്.ഒ ജോബിൻ ആൻ്റണിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.അന്വേഷണ സംഘത്തിൽ എസ്.ഐ. മാരായ ജമാൽ, സുബൈർ റ്റി.എസ്, എ.എസ്.ഐ. ജോസ്, സി.പി.ഒ മാരായ ഷിജു മോൻ ആർ, സനിൽ രവി, ശ്രീനാദ് പി.എസ്.,എന്നിവരും ഉണ്ടായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow