ഇടുക്കി മൂന്നാറിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം, പ്രതിയെ കണ്ടെത്താൻ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
മൂന്നാര്‍ ചിറ്റിവാര എസ്റ്റേറ്റില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ അയല്‍ സംസ്ഥാന തൊഴിലാളിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതിന്റെ ഭാഗമായി പ്രതിയെയും ഭാര്യയെയും കണ്ടെത്തുന്നതിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഛാര്‍ഖണ്ഡ് സ്വദേശിയായ സലൈയാണ് സംഭവ ശേഷം ഭാര്യയുമായി ഒളിവില്‍ പോയിട്ടുള്ളത്. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു എസ്റ്റേറ്റിലെ ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ കുട്ടിയെ പ്രതി സൗഹൃദം നടിച്ച് കൂട്ടികൊണ്ടുപോയി പീഡനത്തിനിരയാക്കിയത്.സംഭവം പ്രദേശവാസികള്‍ അറിഞ്ഞതോടെ പ്രതി സമീപത്തെ വനത്തിലേക്ക് രക്ഷപ്പെട്ടിരുന്നു. തുടർന്ന് പോലീസും പ്രദേശവാസികളും ചേര്‍ന്ന് സമീപത്തെ വനപ്രദേശങ്ങളിൽ പ്രതിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.ഈ സാഹചര്യത്തിലാണ് ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്.പ്രതിയെ കണ്ടെത്താന്‍ പോലീസ് പ്രത്യേക സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.