ഉദ്ഘാടനത്തിന് ഒരുങ്ങി നില്‍ക്കുന്ന ഇടുക്കി മൂന്നാര്‍ - ബോഡിമെട്ട് ദേശീയ പാത ജില്ലയിലെ ടൂറിസത്തിന് മുതല്‍ക്കൂട്ടാവും - ഇടുക്കി എം.പി അഡ്വ.ഡീന്‍ കുര്യാക്കോസ് . ജനുവരി 5 ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി റോഡ് നാടിന് സമർപ്പിക്കും
കൊച്ചി - ധനുഷ്‌കോടി ദേശീയ പാത 85 ന്റെ വികസനത്തിന്റെ ഭാഗമായി 381.75 കോടി രൂപ ചിലവിട്ട് പണി പൂര്‍ത്തീകരിച്ച മൂന്നാര്‍ - ബോഡിമെട്ട് റോഡ് ജില്ലയിലെ ടൂറിസം വളര്‍ച്ചയ്ക്ക് വലിയ രൂതിയില്‍ സഹായകരമാകുമെന്ന് അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി. പണിപൂര്‍ത്തിയായ റോഡ് നാടിന് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി വരുന്ന അഞ്ചാം തീയതി കേന്ദ്രമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകളുടെ ഒരുക്കങ്ങള്‍ എം.പി വിലയിരുത്തി. ജില്ലയിലെ ടൂറിസം വളര്‍ച്ചയ്ക്ക് സഹായകരമാകുന്ന വിവിധ പദ്ധതികളാണ് നടന്നു വരുന്നത്. മൂന്നാര്‍ - ബോഡിമെട്ട് റോഡ് വികസനം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. കൊച്ചി - മുതല്‍ മൂന്നാര്‍ വരെയുള്ള ദേശീയ പാത വികസന പണികള്‍ക്ക് തുടക്കം കുറിച്ചു . പ്രളയത്തിന്‍ തകര്‍ന്ന ചെറുതോണി പാലവും നിര്‍മ്മിച്ച് ഉദ്ഘാടനത്തിന് കാത്തിരിക്കുകയാണ്. ജില്ലയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ പദ്ധതികളാണ് ഇവയെന്നും എം.പി പറഞ്ഞു. അഞ്ചാം തീയതി മൂന്നാര്‍ കെ.ഡി.എച്ച്.പി മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഉപരിതല മന്ത്രി നിധിന്‍ ഗഡ്കരി ഈ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്നും എം.പി പറഞ്ഞു