യൂത്ത് കോൺഗ്രസിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കട്ടപ്പന 20 ഏക്കർ അസീസി സ്നേഹശ്രമത്തിൽ ഭക്ഷ്യധാന്യങ്ങൾ കൈമാറി.
യൂത്ത് കോൺഗ്രസ് സംസ്ഥാനമൊട്ടാകെ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായും പിടി തോമസ് അനുസ്മരണത്തോടനുബന്ധിച്ചുമാണ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുപതേക്കർ അസ്സീസി സ്നേഹാശ്രമത്തിന് ഭക്ഷ്യധാന്യങ്ങൾവാങ്ങി നൽകിയത്. കട്ടപ്പന മുനിസിപ്പൽ കൗൺസിലർ ജോയ് ആനിതോട്ടം ഭക്ഷ്യധാന്യങ്ങൾ കൈമാറി. പരിപാടികൾക്ക് യൂത്ത് കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് ജിതിൻ ജോയി നേതൃത്വം നൽകി. നഗരസഭ കൗൺസിലർ സിബി പാറപ്പായി , യൂത്ത് കോൺഗ്രസ് നേതാക്കളായ അരവിന്ദ്, അലൻസി , അശ്വിൻ, സിജോ, അജോ തുടങ്ങിയവർ പങ്കെടുത്തു