പുതുവര്‍ഷ പുലരിയിലും മൂന്നാറില്‍ കാട്ടാന ആക്രമണം; പെരിയവാരെ എസ്റ്റേറ്റില്‍ എത്തിയ പടയപ്പ റേഷന്‍കട ആക്രമിച്ചു

Jan 1, 2024 - 15:09
 0
പുതുവര്‍ഷ പുലരിയിലും മൂന്നാറില്‍ കാട്ടാന ആക്രമണം;  പെരിയവാരെ എസ്റ്റേറ്റില്‍ എത്തിയ പടയപ്പ റേഷന്‍കട ആക്രമിച്ചു
This is the title of the web page

മൂന്നാറില്‍ കാട്ടാന ആക്രമണം ഒഴിയുന്നില്ല.ജനവാസ മേഖലയില്‍ എത്തിയ കാട്ടുകൊമ്പന്‍ പടയപ്പ റേഷന്‍കടക്ക് നേരെ ആക്രമണം നടത്തി.മൂന്നാര്‍ പെരിയവാരെ എസ്റ്റേറ്റിലാണ് ഇന്ന് പുലർച്ചെ കാട്ടുകൊമ്പന്‍ എത്തിയത്. കടക്കുള്ളില്‍ നിന്നും മൂന്ന് ചാക്ക് അരി ഭക്ഷിച്ചാണ് പടയപ്പ കാട് കയറിയത്.ഇത് ആദ്യമായാണ് ഈ റേഷന്‍ കടക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കാട്ടാനയും കാട്ടുപോത്തുമടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം മൂന്നാറിലെ ജനവാസ മേഖലയില്‍ രൂക്ഷമാണ്. മൂന്നാര്‍ ലാക്കാട് എസ്റ്റേറ്റില്‍ കഴിഞ്ഞ ദിവസം റേഷന്‍ കടയുടെ മേല്‍ക്കൂര തകര്‍ത്ത് പടയപ്പ അരി ഭക്ഷിച്ചിരുന്നു. വേറെയും കാട്ടാനകള്‍ എസ്റ്റേറ്റ് മേഖലകളില്‍ ചുറ്റിത്തിരിയുന്നുണ്ട്. വന്യജീവി ശല്യം വര്‍ധിച്ചതോടെ പകല്‍ സമയങ്ങളില്‍ പോലും തൊഴിലാളികള്‍ പുറത്തിറങ്ങാന്‍ ഭയക്കുന്ന സ്ഥിതിയുണ്ട്. വിഷയത്തില്‍ വനംവകുപ്പിന്റെ ഫലവത്തായ ഇടപെടല്‍ വേണമെന്നാണ് ആവശ്യം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow