ഗവൺമെന്റ് ഹോമിയോ ആശുപത്രി ഇരട്ടയാർ ടൗണിലേക്ക് മാറ്റി സ്ഥാപിച്ച പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായി ഇരട്ടയാർ മർച്ചന്റ് അസോസിയേഷൻ .

Sep 17, 2026 - 13:12
 0
ഗവൺമെന്റ് ഹോമിയോ ആശുപത്രി ഇരട്ടയാർ ടൗണിലേക്ക് മാറ്റി സ്ഥാപിച്ച പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായി ഇരട്ടയാർ മർച്ചന്റ് അസോസിയേഷൻ .
This is the title of the web page

ഗവൺമെന്റ് ഹോമിയോ ആശുപത്രി ഇരട്ടയാർ ടൗണിലേക്ക് മാറ്റി സ്ഥാപിച്ച പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായി ഇരട്ടയാർ മർച്ചന്റ് അസോസിയേഷൻ.ടൗണിന്റെ വികസനത്തിനും ഇതാണ് അഭികാമ്യമെന്നും ഇരട്ടയാർ മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇരട്ടയാർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഉള്ള ജനങ്ങൾക്ക് സൗകര്യ പ്രദമായ രീതിയിൽ ഗവ. ഹോമിയോ ആശുപത്രി ഇരട്ടയാർ ടൗണിനോടു ചേർന്ന് ആരംഭിക്കുന്നതിന് പരിശ്രമിച്ച ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയ്ക്ക് ഇരട്ടയാർ മർച്ചന്റ് അസോസിയേഷന്റ് അഭിനന്ദനങ്ങൾ അറിയിച്ചു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇരട്ടയാർ പഞ്ചായത്തിലെ വാഴവര ,നാങ്കുത്തൊട്ടി, നാലുമുക്ക്, ശാന്തിഗ്രം , ഇടിഞ്ഞമല, ചെമ്പകപ്പാറ ,എഴുകുംവയൽ, തോവാള, ഉപ്പുകണ്ടം, നത്തുക്കല്ല്, തുളസിപ്പാറ മുതലായ സ്ഥലങ്ങളിൽ നിന്നും ഇരട്ടയാറിന് വരുവാൻ വാഹന സാഹകര്യം ലഭിയ്ക്കും ഗവ.സ്ഥാപനങ്ങൾ പഞ്ചായത്ത് അസ്ഥാനത്തോട് ചേർന്ന് പ്രവർത്തിക്കുന്നതാണ് അഭികാമ്യം. ജനങ്ങൾക്ക് സാമ്പത്തിക ലാഭവും ഉണ്ടാകുന്നതിനും. പല സ്ഥാപനങ്ങളുടെ സേവനം ഒരു ദിവസം തന്നെ ലഭിക്കുവാനും ഇത് ഇടയാകും. 

Slide 1
Slide 2
Slide 1
Slide 2

ടൗണിന്റെ വികസനത്തിനും ഇതാണ് അഭികാമ്യമെന്നും ഇരട്ടയാർ മർച്ചന്റ് അസോസിയേഷന്റെ അഭിപ്രായപ്പെട്ടു.ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ സ്ഥാപനം ഇരട്ടയാറിൽ തന്നെ സ്ഥിരമായി നിലനിർത്തുവാൻ വേണ്ട ഇടപെടലുകൾ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് അസോസിയേഷൻ ആവശ്യപ്പെടുന്നു.വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് M. K. തോമസ് , സെക്രട്ടറി V.J തോമസ്,ട്രഷറർ ജയ്മോൻ മാത്യൂ എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow