പുതുവത്സരദിനത്തിൽ തരംഗമായി വോളിബോൾ ടൂർണ്ണമെന്റ്. കട്ടപ്പന വെള്ളയാംകുടി യുവ മൈതാനിയിൽ നടന്ന ജില്ല വോളി ബോൾ മത്സരം കായിക പ്രേമികളെ ആവേശത്തിലാഴ്ത്തി
രണ്ടാമത് "മുന്ന " മെമ്മോറിയാൽ ഇടുക്കി ജില്ല വോളിബോൾ ടൂർണമെന്റ്, വെള്ളയാംകുടി യുവ മൈതാനിയിൽ നടന്നു. സീനിയർ വോളി ബോൾ താരം Dr. ബിജു മാത്യു( മൂപ്പൻ ) ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല മുഖ്യ അതിഥിയായി പങ്കെടുത്തു. കട്ടപ്പന നഗരസഭ കൗൺസിലർ തങ്കച്ചൻ പുരയിടം ആശംസകൾ അറിയിച്ചു.പുതുവർഷ പിറവിയോടനുബന്ധിച്ച് നടന്ന യുവ മൈതാനിയിൽ വോളിബോൾ മാമാങ്കം കായികപ്രേമികളെ ആവേശം കൊള്ളിച്ചു. പുതുവർഷ ആഘോഷത്തിരക്കിനിടയിലും നിരവധി കായിക പ്രേമികൾ മത്സരം കാണാൻ എത്തി.BLM ഹൗസിംഗ് ഫിനാൻസ് സൊസൈറ്റി സ്പോൺസർ ചെയ്ത BVC ഇടുക്കി, (BROTHERS VOLLEY CLUB ഇടുക്കി ) ജില്ലാ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. ഇരുപതേക്കർ രാജേഷ് ആശാന്റെ നേതൃത്വം നൽകിയ ഇരുപതേക്കർ വോളി ടീം തുടർച്ചയായ രണ്ടാം തവണയും റണ്ണേഴ്സ് അപ്പായി.