മൂന്നാര്‍ ചിറ്റിവാര എസ്റ്റേറ്റില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അയല്‍ സംസ്ഥാന തൊഴിലാളി പീഡനത്തിനിരയാക്കിയതായി പരാതി

Jan 1, 2024 - 13:05
 0
മൂന്നാര്‍ ചിറ്റിവാര എസ്റ്റേറ്റില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അയല്‍ സംസ്ഥാന തൊഴിലാളി പീഡനത്തിനിരയാക്കിയതായി പരാതി
This is the title of the web page

മൂന്നാര്‍ ചിറ്റിവാര എസ്റ്റേറ്റില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അയല്‍ സംസ്ഥാന തൊഴിലാളി പീഡനത്തിനിരയാക്കിയതായി പരാതി. പതിനൊന്നു വയസ്സുകാരിയായ ബാലികയെ പീഡനത്തിനിരയാക്കിയതായാണ് പരാതി.സംഭവത്തില്‍ മൂന്നാര്‍ പോലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് സംഭവം നടന്നുവെന്നാണ് സൂചന.പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയം ജാര്‍ഖണ്ഡ് സ്വദേശിയായ പ്രതി, കുട്ടിയെ ആളൊഴിഞ്ഞ ഇടത്തേക്ക് കൂട്ടി കൊണ്ടുപോയി ഉപദ്രവിച്ചുവെന്നാണ് പരാതി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടര്‍ന്ന് പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്തിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയില്‍ നിന്നും വിവരം ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ മൂന്നാര്‍ പോലീസില്‍ പരാതി നല്‍കി. പോക്‌സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയതതായും പ്രതിക്കായി അന്വേഷണം ആരംഭിച്ചതായും മൂന്നാര്‍ പോലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow