കട്ടപ്പന ഗവ: ഐ ടി ഐ -ൽ വിജയിച്ച കെ എസ് യു പ്രവർത്തകർക്ക് സ്വീകരണം നൽകി. എ ഐ സി സി അംഗം ഇ.എം ആഗസ്തി വിജയികളെ സ്വീകരിച്ചു
കഴിഞ്ഞ ദിവസം കട്ടപ്പന ഐ ടി ഐ -ൽ നടന്ന തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും കെ എസ് യു പ്രവർത്തകർ വിജയിച്ചിരുന്നു. അന്ന് അക്രമ സംഭവമുണ്ടായതിനാൽ വിജയികളെ അനുമോദിക്കാനും സ്വീകരിക്കാനും കഴിഞ്ഞിരുന്നില്ല. അതിനാൽ സ്വീകരണം ഇന്ന് നടത്തുകയായിരുന്നു. വിജയിച്ച മുഴുവൻ പേരെയും മാലയിട്ടു സ്വീകരിച്ചു. കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിൽ നിന്നും പ്രകടനമായെത്തിയ പ്രവർത്തകരെ ഗാന്ധി സ്ക്വയറിലാണ് സ്വീകരിച്ചത്. സ്വീകരണ യോഗത്തിൽ മുൻ ഡി സി സി പ്രസിഡൻ്റ് ഇബ്രാഹിംകുട്ടി കല്ലാർ, കട്ടപ്പന ബ്ലോക്ക് കോൺസ് പ്രസിഡന്റ് തോമസ് മൈക്കിൾ , മണ്ഡലം പ്രസിഡൻ്റ് സിജു ചക്കുംമൂട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.


