ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ 139-ാം സ്ഥാപക ദിനാചരണം കട്ടപ്പനയിൽ നടന്നു. കോൺഗ്രസ്സ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് ആഘോഷ പരിപാടി സംഘടിപ്പിച്ചത്.ജന്മദിന സമ്മേളനം എ ഐ സി സി അംഗം അഡ്വ. ഇ എം ആഗസ്‌തി ഉദ്ഘാടനം ചെയ്തു

ഗാന്ധി സ്‌ക്വയറിൽ പുഷ്‌പാർച്ചനയെ തുടർന്നാണ് കട്ടപ്പന മുൻസിപ്പൽ മിനി സ്റ്റേഡിയത്തിൽ ജന്മദിന സമ്മേളനം ആരംഭിച്ചത്. കോൺഗ്രസിന്റെ 139-ാം ജന്മദിനത്തിന്റെ പ്രതീകമായി 139 മെഴുക് തിരികൾ തെളിയിച്ചു. കോൺഗ്രസ് ലോക ചരിത്രത്തിന്റെ ഭാഗമാണെന്ന് ആഘോഷ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ച എ. ഐ സി. സി അംഗം അഡ്വ. ഇ. എം ആഗസ്‌തി പറഞ്ഞു.100 വർഷം പിന്നിട്ട മറ്റൊരു പാർട്ടിയിന്ന് ലോകത്തില്ലന്നും ഇ എം ആഗസ്തി കൂട്ടിച്ചേർത്തു.
കോൺഗ്രസിലെ മുതിർന്ന നേതാക്കളെയും , സ്‌കൂൾ കലോത്സവങ്ങളിൽ വിജയികളായ കുട്ടികളേയും, മറ്റ് വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരേയും ആദരിച്ചു. ഡി സി സി മുൻ പ്രസിഡണ്ട് അഡ്വ. ഇബ്രാഹീംകുട്ടി കല്ലാർ ജന്മദിന സന്ദേശം നൽകി.മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ ജന്മദിന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. പി ആർ അയ്യപ്പൻ , ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ , കട്ടപ്പന നഗര സഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ,ഷാജി വള്ളമ്മാക്കൽ, കെ .എ മാത്യു തുടങ്ങിയവർ സംസാരിച്ചു