ഉപ്പുതറയിൽ വീടിനുള്ളിൽ സ്ഫോടനം. ഉപ്പുതറ ഫാത്തിമ ഗോൾഡ് കവറിംഗ് ഉടമ പക്കാവീട്ടിൽ എം അൻസാരിക്ക് പരുക്ക്
എം അൻസാരിയുടെ ഉപ്പുതറ ടൗണിലുള്ള വീടിനുള്ളിൽ ഇന്ന് രാവിലെ 8 മണിയോടെയാണ് സ്പോടനം ഉണ്ടായത് വലിയ ശബ്ദത്തോടെയാണ് സ്പോടനം നടന്നത്. വീടിൻ്റെ ചുവരുകൾ തകർന്നു ഷീറ്റുകൾ പൊട്ടിത്തെറിച്ചു. സമീപത്തെ വീട്ടിലുണ്ടായിരുന്നവർ ഭയന്ന് വിറച്ചു. വീട്ടിലുണ്ടായിരുന്ന ഇലട്രോണിക്സ് ഉപകരണങ്ങളെല്ലാം തകർന്നു ആദ്യം ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചതാണന്നാഞ്ഞ് ജനങ്ങൾ കരുതിയത് എന്നാൽ വീടിനുള്ളിൽ ഗ്യാസ് സിലണ്ടർ സുരക്ഷിതമായിരിക്കുന്നത് കണ്ടതോടെ ജനങ്ങളിൽ ആശങ്കയും ഉണ്ടായി.
വീട്ടിൽ അൻസാരി മാത്രമാണുണ്ടായിരുന്നത്. അൻസാരിക്ക് സ്പോടനത്തിൽ പൊള്ളലെറ്റതിനാൽ എന്താണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമല്ല. ഉപ്പുതറ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. എന്നാൽ ഗ്യാസ് കത്തിച്ചപ്പോൾ തീയാളിയെന്നാണ് അൻസാരിയുടെ ബന്ധു പോലീസിൽ പറഞ്ഞത്. എന്നാൽ ശാസ്ത്രിയ പരാശോധന നടത്തിയാൽ മാത്രമേ സ്പോടനം എങ്ങനെ ഉണ്ടായെന്ന് വ്യക്തമാകുവെന്ന് പോലീസ് പറഞ്ഞു.





