ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം സംസ്ഥാന തലത്തിൽ നടത്തുന്ന സപ്തദിന സഹവാസ സ്പെഷ്യൽ ക്യാമ്പുകൾക്കു തുടക്കം കുറിച്ചു

Dec 26, 2023 - 17:15
 0
ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം സംസ്ഥാന തലത്തിൽ നടത്തുന്ന സപ്തദിന സഹവാസ സ്പെഷ്യൽ ക്യാമ്പുകൾക്കു തുടക്കം കുറിച്ചു
This is the title of the web page

ഉപ്പുതറ സെന്റ്. ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ്‌ എസ്‌ യൂണിറ്റ് മേരികുളത്തു വച്ചു നടത്തുന്ന ക്യാമ്പിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം വാഴൂർ സോമൻ എം.എൽ എ നിർവ്വഹിച്ചു.എൻ.എസ് എസ് ഇടുക്കി ജില്ലാ കോഡിനേറ്റർ സുമാമോൾ ചാക്കോ അദ്ധ്യക്ഷയായി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സംസ്ഥാന സർക്കാർ നടത്തി വരുന്ന മാലിന്യമുക്ത നവകേരളം എന്ന ആശയത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പദ്ധതികളാണ് ഈ വർഷത്തെ ക്യാംമ്പിന്റെ പ്രത്യേകത.ഈ പദ്ധതിയുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിൽ സാമൂഹ്യ ആരാമങ്ങൾ നിർമ്മിക്കുന്ന പദ്ധതികൾക്ക് ക്യാമ്പിൽ തുടക്കമാകും.ഉപ്പുതറ സെന്റ്. ഫിലോമിനാസ് എൻ.എസ് എസ് യൂണിറ്റ് ഉപ്പുതറ പഞ്ചായത്തിലെ 8 ആം വാർഡിലെ ഒറ്റമരം പാറ വ്യൂ പോയിന്റിലാണ് ആരാമം നിർമ്മിക്കുന്നത്. ഉത്ഘാടന യോഗത്തിൽ ഫാ: ജോസഫ് ആലപ്പാട്ട് കുന്നേൽ ,അയ്യപ്പൻ കോവിൽ പഞ്ചായത്ത് പ്രസിഡന്റ് ജെയ്മോൾ ജോൺസൻ ,വൈസ് പ്രസിഡന്റ് ജോമോൻ വെട്ടിക്കാലയിൽ , ബ്ലോക്ക് പഞ്ചായത്ത് അംഗം സവിത ബിനു, സ്കൂൾ പ്രിൻസിപ്പൽ ജീമോൻ ജേക്കബ്, ലാലി സെബാസ്റ്റ്യൻ, സോണിയ മാത്യു, റോയ് എബ്രഹാം , സജിൻ സ്കറിയ, ആൻ മരിയ ജോസഫ്, ബിബിൻ ബെന്നി എന്നിവർ പ്രസംഗിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow