എംഡിഎംഎയും, കഞ്ചാവുമായി 2 യുവാക്കള്‍ കട്ടപ്പന പോലീസിന്റെ പിടിയില്‍; പിടിയിലാത് ആലപ്പുഴ സ്വദേശി സുധീഷ്, കട്ടപ്പന തൊവരയാര്‍ സ്വദേശി രഞ്ജിത് എന്നിവര്‍
കഴിഞ്ഞ 12-ാം തീയതി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കട്ടപ്പന പോലീസ് കട്ടപ്പന കല്ലുകുന്ന് പീടികപുരയിടത്തില്‍ അഖില്‍ സുരേഷിനെ 0.6 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തിരുന്നു. അഖിലിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പ്രതികളെ സംബന്ധിച്ചുള്ള വിവരം ലഭിച്ചത്. കാഞ്ചിയാറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ആലപ്പുഴ കണ്ണമംഗലം ചെട്ടികുളങ്ങര പടശ്ശേരിയില്‍ ഉഷസ് വീട്ടില്‍ സുധീഷ് (30) കട്ടപ്പന തൊവരയാര്‍ പയ്യമ്പള്ളില്‍ രഞ്ജിത് തോമസ് (31) എന്നിവരാണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്.
സബ് ഇന്‍സ്‌പെക്ടര്‍ എബി ജോര്‍ജ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സതീഷ്‌കുമാര്‍ വി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അജിത് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിബിന്‍, സബീനാബീവി എ.എച്ച് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ പക്കല്‍ നിന്നും സിപ്പ് ലോക്ക് പ്ലാസ്റ്റിക് കവറില്‍ 0.9 ഗ്രാം. എംഡിഎംഎ, 2.28 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെത്തി.

