ഫിലമെൻ്റ് കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ പുസ്തക പ്രകാശനവും, ഹൃസ്വ ചിത്രപ്രദർശനവും നടത്തി. കാഞ്ചിയാർ സാംസ്കാരിക നിലയത്തിൽ നടന്ന സമ്മേളനം കെ. ആർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുസ്തക പ്രകാശനം മോബിൻമോഹനും, ഹൃസ്വ ചിത്രങ്ങളുടെ സ്വിച്ച്ഓൺകർമ്മം ബിജു വൈശ്യനും നിർവഹിച്ചു.
ഫിലമെൻ്റ് കലാസാഹിത്യ വേദി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുസ്തക പ്രകാശനവും, ഹൃസ്വചിത്ര പ്രദർശനവും, പ്രതിഭകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചത്.ഫിലമെന്റ് ആർട്സ് ആൻഡ് കൾച്ചറൽ സൊസൈറ്റിയിലെ 32 കഥാകൃത്തുക്കളുടെ കഥാസമാഹാരമായ എഴുത്തകത്തിൻ്റെയും,സൽമ ശ്യാം രചിച്ച തണൽ വഴികൾ എന്ന കഥാസമാഹാരത്തിന്റെയും പ്രകാശന കർമ്മവും,ഫിലമെൻറ് കലാകാരന്മാർ തയ്യാറാക്കിയ പത്തോളം ഹൃസ്വ ചിത്രങ്ങളുടെ പ്രദർശനവുമാണ് നടത്തിയത്.കാഞ്ചിയാൽ സംസ്കാരിക നിലയത്തിൽ നടന്ന സമ്മേളനം , എഴുത്തുകാരനും കവിയുമായ കെ ആർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സാഹിത്യകാരൻ മോബിന്‍ മോഹൻ പുസ്തക പ്രകാശന കർമ്മവും,മാധ്യമപ്രവർത്തകൻ ബിജു വൈശ്യൻ ഹൃസ്വ ചിത്രങ്ങളുടെ സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു.മിനി മോഹനൻ അധിക്ഷയായിരുന്നു.ഫിലമെന്റ് കലാസാഹിത്യവേദി സംസ്ഥാന അധ്യക്ഷൻ കാഞ്ചിയാർ മോഹനൻ വിശിഷ്ട അതിഥിയായിരുന്നു.മാധ്യമപ്രവർത്തകൻ ജോർജ്ജി മാത്യു മുഖ്യപ്രഭാഷണം നടത്തി.
ജില്ലയിൽ നിന്നുള്ള എഴുത്തുകാരായ കെ ആർ രാമചന്ദ്രൻ , കാഞ്ചിയാർ രാജൻ ഉൾപ്പെടെയുള്ള കലാ,സാഹിത്യമേഖലയിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു.പ്രിയ വിജീഷ്,ജോർജ് ഐപ്പൻപറമ്പിൽ, സുരേഷ് ബാബു,രാജേഷ് കെ.വി, തുടങ്ങിയവർ നേതൃത്വം നൽകി.

