എവറസ്റ്റ് കാർ സ്പായുടെ നവീകരിച്ച ഷോറും കട്ടപ്പന പാറക്കടവിൽ പ്രവർത്തനം ആരംഭിച്ചു.നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവ്വഹിച്ചു.
എവറസ്റ്റ് കാർ സ്പായുടെ നവീകരിച്ച ഷോറും കട്ടപ്പന പാറക്കടവിൽ പ്രവർത്തനം ആരംഭിച്ചു.നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവ്വഹിച്ചു.കഴിഞ്ഞ 10 വർഷക്കാലമായി കട്ടപ്പന പാറക്കടവിൽ മികച്ച രീതിയിൽ പ്രവർത്തിച്ച് വരുന്ന എവറസ്റ്റ് കാർ സ്പായുടെ നവീകരിച്ച സ്ഥാപനമാണ് ആരംഭിച്ചത്.
കാർ ആക്സസറീസ് ഷോപ്പ് നഗരസഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.സെറാമിക് കോട്ടിംഗ് ഉദ്ഘാടനം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജും, ടയർ സെക്ഷൻ ഉദ്ഘാടനം മർച്ചന്റ് യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി സിജോമോൻ ജോസും ലോഗോ പ്രകാശനം മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോഷി കുട്ടടയും നിർവ്വഹിച്ചു.മലനാട് SNDP യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ആദ്യവിൽപ്പനയും നിരീഷ് കക്കാട്ട് ആദ്യവിൽപ്പന സ്വീകരണവും ഏറ്റുവാങ്ങി.
സിജു ചക്കുംമൂട്ടിൽ, ജോയി ആനിത്തോട്ടം, കെ.വി വിശ്വനാഥൻ,അജിക്ക് സുകുമാരൻ , ജിനേഷ് കക്കാട്ട്,സണ്ണി സ്റ്റോറിൽ , റോബർട്ട് പുളിയ്ക്കൽ, അനിൽ ഇലവന്തിക്കൽ , ലിജോ വർഗീസ്, ജെയ്ബി ജോസഫ് , സുമിത്ത് മാത്യൂ , റോയി എവറസ്റ്റ് എന്നിവർ ഭദ്രദീപം തെളിയിച്ചു.സ്ഥാപനത്തിൽ നിന്ന് ഉത്തരവദിത്വത്തോടെ കാർ വാഷിംഗ് , കാർ പോളിഷിംഗ് ,കാർ പെയിന്റിംഗ് & ബോഡി വർക്ക് ,ഇന്റീരിയർ ക്ലീനിംഗ് , 3D വീൽ അലൈൻമെന്റ് ,ടയറുകൾ , ഗ്ലാസ് ക്ലീനിംഗ് ,അണ്ടർ കോട്ടിംഗ് എന്നിവ ചെയ്ത് നൽകുന്നതാണ്.ഉദ്ഘാടനം പ്രമാണിച്ച് എല്ലാ സർവീസുകൾക്കും പ്രത്യേക ഡിസ്കൗണ്ടുകൾ നൽകുമെന്നും മാനേജിംഗ് ഡയറക്ടർ സിജോ എവറസ്റ്റ് അറിയിച്ചു.

